ad
Deshabhimani

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; യുവതി അറസ്റ്റിൽ

sneha pocso

സ്നേഹ മെർലിൻ

വെബ് ഡെസ്ക്

Published on Aug 05, 2026, 03:19 PM | 1 min read

ഉദുമ: ഉറങ്ങിക്കിടന്നിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനെയാണ് (25) മേൽപറമ്പ് പൊലീസ് കണ്ണൂർ മയ്യിലിൽ നിന്നു പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്ത് ഒന്നര മാസത്തിന് ശേഷമാണ് അറസ്റ്റ്.


പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനമെന്നാണ് പരാതി. ഭയംമൂലം പെൺകുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് കൗൺസലിങ്ങിനിടെയാണ് വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ മേൽപറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതിനിടെ പ്രതി ഒളിവിൽ പോയി.


​സ്നേഹ മെർലിൻ മുമ്പ് മൂന്നു പോക്‌സോ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഈ മൂന്ന് കേസുകളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.


2025 മാർച്ച് 14-ന് 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഇവർ അറസ്റ്റിലായിരുന്നു. സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെത്തുടർന്ന് അധ്യാപകർ നൽകിയ പരാതിയിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് അന്ന് പീഡനവിവരം പുറത്തുവന്നത്.


​തുടർന്ന് ജാമ്യത്തിലിറങ്ങിയശേഷമാണ് യുവതി വീണ്ടും സമാനമായ കുറ്റകൃത്യം ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home