print edition മൂന്നാം ജയത്തോടെ ഇടതുപക്ഷം കരുത്താർജിക്കും: എസ് രാമചന്ദ്രൻപിള്ള

ആലപ്പുഴ: വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിജയത്തോടെ രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കരുത്താർജിക്കുമെന്ന് സിപിഐ എം മുതിർന്ന നേതാവ് എസ് രാമചന്ദ്രൻപിള്ള. നവകേരള കാഴ്‌ചപ്പാടിനുള്ള വികസന പ്രവർത്തനമാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. ആധുനിക കേരളം സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ തെറ്റായ പ്രചരണങ്ങൾകൊണ്ട് ഇതിനെ പിന്നോട്ടടിപ്പിക്കാൻ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയും.
കേരളത്തിലെ മാറ്റങ്ങൾ രാജ്യത്താകെ നടപ്പാക്കാൻ കേന്ദ്രസർക്കാർ എതിരാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വിജയം ഇതിനെതിരെയുള്ള താക്കീതായി മാറ്റണം. കേരള സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) മുഖമാസിക ‘കർഷക തൊഴിലാളി'യുടെ വി എസ് അച്യുതാനന്ദൻ കേരള പുരസ്‌കാരം എറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. വി എസ് അച്യുതാനന്ദന്റെ പേരിലുള്ള പുരസ്‌കാരം ലഭിച്ചതിൽ എറെ അഭിമാനമുണ്ടെന്നും എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.









0 comments