വയനാട്ടിൽ സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: പ്രതി പിടിയിൽ

കൽപ്പറ്റ: വയനാട്ടിൽ രണ്ട് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. കൊച്ചാറ ഉന്നതിയിലെ മാധവി, മകള്‍ ആതിര എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി രാജു(40)വിനെയാണ് പൊലീസ് പിടികൂടിയത്. വീടിന് സമീപത്തെ തോട്ടത്തില്‍ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.
ആതിരയുടെ ഭര്‍ത്താവാണ് പ്രതി രാജു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. മദ്യലഹരിയില്‍ രാജു ഇരുവരേയും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരെ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആതിരയുടെ കൈക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൂടാതെ തോളിനും പരിക്കുണ്ട്.
മാധവിയുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. രാജുവിനെതിരെയുള്ള അഞ്ചാമത്തെ കേസാണിത്. മുന്‍പും കൊലപാതകശ്രമം, പൊലീസുകാരെ മര്‍ദ്ദിക്കല്‍, അടിപിടി തുടങ്ങിയ കേസുകള്‍ ഇയാള്‍ക്കെതിരെയുള്ളതായി പൊലീസ് പറഞ്ഞു.








0 comments