print edition മതനിരപേക്ഷത പ്രസംഗിക്കും; വർഗീയതയെ കൂട്ടുപിടിക്കും: ഇരട്ടത്താപ്പിന്റെ ആശാൻ വി ഡി സതീശൻ

തിരുവനന്തപുരം:
കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ നയിച്ച കേരളയാത്രയുടെ സമാപനസമ്മേളന വേദിയിൽ വർഗീയതയോട് ഇരട്ടത്താപ്പ് പാടില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസംഗം തിരിച്ചടിക്കുന്നു. ആയിരങ്ങൾ അണിനിരന്ന സദസ്സിനെ കണ്ട ആവേശത്തിൽ എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം. എന്നാൽ സതീശന്റെ ഇരട്ടത്താപ്പുകളെ തന്നെ ധ്വനിപ്പിക്കുന്നതായി പ്രസംഗം മാറി.
‘മതനിരപേക്ഷതയെ തൊട്ടുകളിച്ചാൽ വിട്ടുവീഴ്‌ചയില്ലാതെ നിലപാടെടുക്കണം. വോട്ട് നഷ്ടപ്പെട്ടാൽ പോകട്ടെ എന്ന് വിചാരിക്കണം. വാക്കു പറഞ്ഞാൽ അതിന്റെ കൂടെനിൽക്കണം. ഇരട്ടത്താപ്പ് പാടില്ല, കാപട്യം പാടില്ല’ എന്നിങ്ങനെയായിരുന്നു പ്രസംഗം. എന്നാൽ ഇതിലെല്ലാം ഇരട്ടത്താപ്പുള്ളത് സതീശനാണ് എന്നത് പകൽപോലെ വ്യക്തം.
ആർഎസ്‌എസിനോടുള്ള സതീശന്റ ബന്ധം പലതവണ പുറത്തുവന്നിട്ടുണ്ട്. 1996-ൽ പറവൂർ മണ്ഡലത്തിലെ കന്നിമത്സരത്തിൽ സിപിഐയിലെ പി രാജുവിനോട് പരാജയപ്പെട്ട സതീശൻ 2001, 2006 വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ ആർഎസ്‌എസ് സഹായം തേടിയതായി ഹിന്ദു ഐക്യവേദി വക്താവ് ആർ വി ബാബുവാണ് വെളിപ്പെടുത്തിയത്. 2022 ജൂലൈ 12ന് എറണാകുളത്ത് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ആവർത്തിച്ച ബാബു, ആർഎസ്‌എസ് പരിപാടിയിൽ വി ഡി സതീശൻ പങ്കെടുത്തതിന്റെ ചിത്രവും പുറത്തുവിട്ടു. ആർഎസ്‌എസ് സ്ഥാപകൻ ഗോൾവാൾക്കറുടെ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് ഗോൾവാൾക്കറുടെ ഫോട്ടോയ്‌ക്കുമുന്നിൽ വിളക്ക് തെളിക്കുന്നതായിരുന്നു ചിത്രം.
013 മാർച്ച് 24ന് തൃശൂരിൽ ഭാരതീയ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രവും പുറത്തുവന്നു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിക്ക് നല്ല സർട്ടിഫിക്കറ്റ് നൽകി അവരുടെ വോട്ട് തേടിയ സതീശൻ തദ്ദേശ തെരഞ്ഞെടുപ്പിൽ അവരുമായി സഖ്യമുണ്ടാക്കിയും ഇരട്ടത്താപ്പ് കാണിച്ചു. വിദ്വേഷവാർത്തകൾ പ്രചരിപ്പിക്കുന്ന മറുനാടൻ ഷാജൻ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തപ്പോൾ അതിനെയും എതിർത്തു.










0 comments