ആറ് മാസം മുൻപ് വിവാഹം; തൃശൂരിൽ ഇരുപതുകാരിയായ ഗർഭിണി പൊള്ളലേറ്റ് മരിച്ചനിലയിൽ

അർച്ചന
തൃശൂർ: തൃശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. നന്തിപുലം മനക്കലക്കടവ് മാക്കോത്ത് ഷാരോണിന്റെ ഭാര്യ അർച്ചന (20)യാണ് മരിച്ചത്. ബുധന്‍ വൈകുന്നേരം വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടത്. വീടിനുള്ളിൽവെച്ച് തീകൊളുത്തിയശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം. ഷാരോണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ആറ് മാസം മുൻപായിരുന്നു അർച്ചനയുടെയും ഷാരോണിന്റെയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ലെന്നാണ് വിവരം. വ്യാഴം രാവിലെ ഫോറൻസിക് വിദഗ്ധരെത്തി പരിശോധന നടത്തിയശേഷമാകും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുക. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments