വടകര എംഡിഎംഎ കേസ്: അധ്യാപികയായ മൂന്നാം പ്രതി കാവ്യക്ക് ജാമ്യം

കൊച്ചി: വടകര എംഡിഎംഎ കേസിൽ അധ്യാപികയായ മൂന്നാം പ്രതി കാവ്യക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജുഡീഷ്യൽ കസ്റ്റഡി ഇനിയും വേണ്ടതില്ലെന്നു വിലയിരുത്തിയാണ് ഹൈക്കോടതിയുടെ തീരുമാനം. കേസിലെ രണ്ടാം പ്രതിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഷിന്റോ ഷിബുവാണ് (22) കേസിലെ പ്രധാനപ്രതി.
കേസിൽ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെൻ്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ (29), പേരാമ്പ്ര ബിആർസിയിലെ (ബ്ലോക്ക് റിസോഴ്സ് സെന്റർ) സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വിപി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജൻ്റുമായ ജിജിൻ കുര്യാക്കോസ്, സഫ്‌വാൻ എന്നിവരാണ് അറസ്റ്റിലായിരുന്നത്.
കീർത്തന, കാവ്യ, നീഷ്മ തുടങ്ങിയവർ അഞ്ചാം പ്രതിയായ ജിജിൻ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയച്ചതായും ആറു മാസം കൊണ്ട് ഒരു കോടിയിലേറെ രൂപ ജിജിൻ കുര്യാക്കോസിന്റെ അകൗണ്ടിലൂടെ ഇടപാട് നടത്തിയതായും അന്വേഷക സംഘം കണ്ടെത്തിയിരുന്നു. മുഖ്യ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.









0 comments