ഇരകൾ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികൾ,കേസ് മായ്ച്ചുകളയാൻ വീരമണി ചെലവഴിച്ചത് 70 കോടി

ചെന്നൈ: ഗ്രാനൈറ്റ് വ്യവസായ ഭീമൻ വീരമണി തനിക്കെതിരായ പോക്സോ കേസ് ഇല്ലാതാക്കാൻ ചെലവഴിച്ചത് 70 കോടി രൂപ. തമിഴ് നാട് പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് കണ്ടെത്തൽ. രണ്ടു പതിറ്റാണ്ടായി ഇയാൾ നടത്തിയ പീഡനങ്ങളടെ ഭീകര ചിത്രമാണ് പുറത്തെത്തിയിരിക്കുന്നത്.
കയറ്റുമതി രംഗത്ത് ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ വ്യവസായ ശൃംഖലകളുള്ള ജെം ഗ്രാനൈറ്റ്സ് ഉടമ 84 കാരനായ വീരമണി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ വീരമണിയെ കൂടാതെ ഇയാൾ തേനാംപേട്ടിൽ വാടകയ്ക്ക് എടുത്തിരുന്ന ഗസ്റ്റ് ഹൗസിന്റെ ദൈനംദിന ചുമതല വഹിച്ചിരുന്ന സ്ത്രീ ശാന്തി അവരുടെ ഭര്‍ത്താവ് മഹേന്ദ്ര സിംഹൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ദൃശ്യങ്ങൾ കൈവശം വെക്കുകയും വിവരങ്ങൾ മറച്ചു വെക്കുകയും ചെയ്ത വീരമണിയുടെ മുൻ ജീവനക്കാരൻ ഗണേശൻ എന്നയാളും കഴിഞ്ഞ ദിവസം അറസ്റ്റിലായി.
ഇരകളാക്കപ്പെട്ട എട്ട് പേര്‍ ഇതുവരെ മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നൽകിയിട്ടുണ്ട്. അതി സമ്പന്നനും ഉന്നത ബന്ധങ്ങളും സ്വാധീനവുമുള്ള വ്യക്തിയാണ് ആര്‍ വീരമണി. 2025 ഒക്ടോബറിൽ ഒരു ശിശുക്ഷേമ പ്രവര്‍ത്തകയ്ക്ക് അപരിചിത വ്യക്തിയിൽ നിന്നും ലഭിച്ച ഒരു പെൻ ഡ്രൈവും കത്തുമാണ് കേസിലേക്ക് പുതിയ വഴി തുറന്നത്. ക്രൂരമായ പീഢനത്തിന്റെ ദൃശ്യങ്ങളാണ് ഇതിലൂടെ പുറത്തെത്തിയത്. പക്ഷേ ദീര്‍ഘകാലം കേസ് അന്വേഷണം എങ്ങും എത്തിയില്ല. ഇരകൾ ജീവനൊടുക്കിയതിനാൽ കേസ് തുടരാവുന്നില്ല എന്നുവരെ വിശദീകരിച്ചായിരുന്നു പൊലീസ് പിൻമാറ്റം.
കേസ് ഇല്ലാതാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാര്‍ മാധ്യമങ്ങൾ എന്നിങ്ങനെ സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ട പല തലങ്ങളിൽ ശ്രമങ്ങൾ നടന്നു. ഇതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. വസ്തു വില്പന നടത്തിയ തുകയാണ് കേസ് ഇല്ലാതാക്കാൻ പ്രയോജനപ്പെടുത്തിയത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് 90 കോടി വരെയാവാം എന്നും നിഗമനമുണ്ട്.
Related News
ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ട് രണ്ടു പതിറ്റാണ്ടിൽ അധികമായി ഇയാൾ ലൈംഗിക ചൂഷണം തുടര്‍ന്നു . കേസിൽ രണ്ടാം പ്രതിയായ ഗസ്റ്റ് ഹൗസ് കാവൽക്കാരി ശാന്തി അയച്ച ഒരു ഡിജിറ്റൽ സന്ദേശം ഇതിനിടെ പൊലീസിന് വേര്‍തിരിച്ചെടുക്കാൻ കഴിഞ്ഞതാണ് അന്വേഷണത്തിന് വഴിത്തിരിവ് നൽകിയത്. ചെന്നൈ സ്പെഷ്യൽ പോക്സോ കോടതിയുടെ കര്‍ശന നിര്‍ദ്ദേശമാണ് കേസ് വീണ്ടും അന്വേഷിക്കാൻ നിമിത്തമായത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി ജോസഫ് സി വിജയിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു. പ്രത്യേക സംഘമാണ് ഇപ്പോൾ അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നത്.








0 comments