മോദി ഭരണത്തില്‍ രാജ്യത്ത് ഭീകരാക്രമണം കൂടി: വി പി സാനു

തിരുവനന്തപുരം
മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് ഭീകരാക്രമണം കൂടിയെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനു. എസ്‌എഫ്‌ഐ സംസ്ഥാന കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഹൽഗാം ആക്രമണത്തിലെ പ്രതികളായ ഭീകരരെ ഇതുവരെയും പിടികൂടിയിട്ടില്ല. ഭീകരവാദി അക്രമം തടയുന്നതിൽ മിലിട്ടറി ഇന്റലിജൻസ് പരാജയപ്പെട്ടതിന്റെ തെളിവാണിത്. ഇന്ത്യൻ സായുധസേനകളിൽ ലക്ഷക്കണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അഗ്നിവീറിലൂടെ കുറെയധികംപേരെ സേനയിലേക്ക് കൊണ്ടുവന്നെങ്കിലും കൂലിപ്പട്ടാളക്കാരെ സ--ൃഷ്ടിക്കാൻ മാത്രമാണ് കഴിഞ്ഞത്. ഇവർക്ക് രാജ്യത്തോടുള്ള പ്രതിബദ്ധതയും കുറവായിരിക്കും. കേന്ദ്രസർക്കാരിന്റെ ഇത്തരത്തിലുള്ള നയങ്ങൾ കാരണം രാജ്യത്ത് തൊഴിലില്ലായ്മയും വർധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ബിടിആർ ഭവനിൽ നടന്ന സംസ്ഥാന കൺവൻഷനിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡന്റുമാരായ കെ അനുശ്രീ, നിതീഷ് നാരായണൻ, സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, വൈസ് പ്രസിഡന്റുമാരായ പി ബിബിൻരാജ്, പി താജുദ്ദീൻ, അഡ്വ. പി അക്ഷര, സാന്ദ്ര രവീന്ദ്രൻ, കെ എസ് അമൽ, ജോയിന്റ് സെക്രട്ടറിമാരായ എസ് കെ ആദർശ്, എൻ ആദിൽ, ടോണി കുര്യാക്കോസ്, കെ യു സരിത, സയ്യിദ് മുഹമ്മദ് സാദിഖ്, സെക്രട്ടറിയറ്റ് അംഗങ്ങളായ മെൽബിൻ ജോസഫ്, ഗോപീകൃഷ്ണൻ, ടി പി അഖില, ടി ആർ അർജുൻ, ജിഷ്ണു സത്യൻ, എസ് വിപിൻ, ആര്യപ്രസാദ് എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിന പോസ്റ്റർ അഖിലേന്ത്യ ഭാരവാഹികളായ വി പി സാനുവും നിതീഷ് നാരായണനും ചേർന്ന് പ്രകാശിപ്പിച്ചു.
ഭാരവാഹികൾ : പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ്, എസ് കെ ആദർശ്, പി അക്ഷര, സെയ്ദ് മുഹമ്മദ് സാദിഖ്, എൻ ആദിൽ, ടോണി കുര്യാക്കോസ് (ജോയിന്റ് സെക്രട്ടറിമാർ), കെ എസ് അമൽ, ബിപിൻ രാജ് പായം, ആര്യ പ്രസാദ്, താജുദീൻ, സാന്ദ്ര രവീന്ദ്രൻ (വൈസ് പ്രസിഡന്റുമാർ).









0 comments