യുഡിഎസ്എഫ് ആക്രമണം: പരിക്കേറ്റ വിദ്യാർഥികളെ വി പി സാനു സന്ദർശിച്ചു

മലപ്പുറം: പുറമണ്ണൂർ മജ്‌ലിസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന കലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിനിടെ യുഡിഎസ്എഫ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികളെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനുവും കേന്ദ്രകമ്മിറ്റി അംഗം ഇ അഫ്സലും ആശുപത്രിയിലെത്തി സന്ദർശിച്ചു.
എസ്എഫ്ഐ നേതൃത്വം നൽകുന്ന ക്യാമ്പസുകളിൽനിന്ന് എത്തുന്നവർക്കെതിരെയാണ് സംഘം അക്രമം അഴിച്ചുവിട്ടത്. സംഭവം അറിഞ്ഞ് ക്യാമ്പസിലെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദിൽ, സംസ്ഥാന കമ്മിറ്റി അംഗം എം സുജിൻ എന്നിവരെയും എംഎസ്എഫ് അക്രമിസംഘം കൈയേറ്റംചെയ്യാൻ ശ്രമിച്ചു.
കലോത്സവങ്ങളെ കലാപഭൂമിയാക്കുന്ന എംഎസ്എഫ് ഗുണ്ടായിസം അവസാനിപ്പിക്കണമെന്നും കലാപ്രതിഭകൾക്കും യൂണിയൻ ഭാരവാഹികൾക്കും കലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ പങ്കെടുക്കുന്നതിന് സമാധാനാന്തരീക്ഷം ഒരുക്കണമെന്നും എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ കോളേജ് യൂണിയൻ ഭാരവഹികളെയും കലാപ്രതിഭകളെയും മർദിച്ച എംഎസ്എഫ് ഗുണ്ടായിസത്തിൽ എസ്എഫ്ഐ പ്രതിഷേധം രേഖപ്പെടുത്തി.









0 comments