സർവ 'കാവി' ശാല
print edition യുഡിഎഫ് പാദസേവ; ആരിഫിലൂടെ ആർലേക്കറിലേക്ക്

ആരിഫ് മൊഹമ്മദ് ഖാൻ ഗവർണറായിരിക്കെയാണ് കലിക്കറ്റ് സർവകലാശാലയിൽ സംഘപരിവാർ കണ്ണുവച്ചത്. കലിക്കറ്റിനെ കാൽക്കീഴിലാക്കാൻ കൊണ്ടുവന്ന തന്ത്രങ്ങളാണ് ഉന്നതവിദ്യാഭ്യാസ മേഖലയെയാകെ കാവിവൽക്കരിക്കാൻ പിന്നീടുവന്ന ഗവർണർക്കും വഴികാട്ടി യത്.
2023ൽ സംസ്ഥാന സർക്കാർ നൽകിയ പട്ടിക വെട്ടി, കലിക്കറ്റിലെ 18 അംഗ സെനറ്റിലേക്ക് 10 ബിജെപി പ്രതിനിധികളെയും ആറ് യുഡിഎഫ് പ്രതിനിധികളെയും ഗവർണർ നോമിനേറ്റ് ചെയ്‌തു. നാലുപേർ മുസ്ലിംലീഗിൽനിന്നും രണ്ടുപേർ കോൺഗ്രസിൽനിന്നും. 10 ബിജെപി പ്രതിനിധികൾ സെനറ്റിലെത്തിയതോടെ സിൻഡിക്കറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഒരു ബിജെപി പ്രതിനിധിവി ജയിച്ചു.
2023 ജൂണിൽ വിസിയുടെ കാലാവധി അവസാനിച്ചപ്പോൾ സംഘപരിവാർ ആശയക്കാരനായ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ നേതാവ് ഡോ. പി രവീന്ദ്രനെ ഗവർണർ താൽക്കാലിക വിസിയാക്കി. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഗവർണറായതോടെ ഇദ്ദേഹത്തെ സ്ഥിരം വിസിയാക്കി. ചേംബറിൽ സേവാഭാരതിയുടെ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത് തുടക്കമിട്ട അദ്ദേഹം പിന്നീട് സേവാഭാരതിയുടെ ജില്ലാ സമ്മേളനം ഉദ്ഘാടകനുമായി.
ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത് കൊച്ചിയിൽ വിസിമാരുടെ യോഗം നടത്തിയപ്പോഴും പങ്കെടുത്തു. പേഴ്സണൽ സ്റ്റാഫിലും ബിജെപി അനുകൂലികളായിരുന്നു അധികവും.
പഠനബോർഡുകളിൽ അയോഗ്യർ
കുസാറ്റിലെ സംഘപരിവാർ അധ്യാപക സംഘടനാ നേതാവായിരുന്ന ഡി മാവൂത് എംജി വിസിയായി ചുമതലയേറ്റതിനുപിന്നാലെ ബിജെപി ദേശീയ സമിതിയംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 പേരെ 30 അംഗ സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്‌തു. അതംഗീകരിച്ച്, സെനറ്റ് പുനഃസംഘടിപ്പിച്ച് വിസി വിജ്ഞാപനമിറക്കി. സംഘപരിവാർ വേദികളിലെ സ്ഥിരം സാന്നിധ്യമാണ് മാവൂത്. എംജിയിൽ പഠന ബോർഡുകളിൽ (ബോർഡ് ഓഫ് സ്റ്റഡീസ്) ഗവർണർ യോഗ്യതയില്ലാത്തവരെ നിയമിച്ചു. പഠനവകുപ്പുകളിലേക്കും സെന്ററുകളിലേക്കും അസിസ്റ്റന്റ് പ്രൊഫസർ, താൽക്കാലിക അധ്യാപക നിയമനത്തിന് വകുപ്പ് മേധാവികൾ നൽകിയ വിഷയവിദഗ്ധരുടെ പട്ടികയും വിസി അട്ടിമറിച്ചു. നിയമം, ഇംഗ്ലീഷ് തുടങ്ങിയവയിൽ വിഷയവിദഗ്‌ധരാക്കിയത് സംഘപരിവാർ സംഘടനാ ഭാരവാഹികളെയാണ്.
ആർഎസ്എസ് വിസി യുഡിഎഫ് വക
കാർഷിക സർവകലാശാലയിൽ ബിജെപി നോമിനിയെ ഗവർണർ താൽക്കാലിക വിസിയായി നിയമിച്ചത് യുഡിഎഫ് സർക്കാരിന്റെ ഒത്താശയോടെ. ഇപ്പോൾ ജനറൽ കൗൺസിലിലേക്കും ബിജെപിക്കാരെ നിയോഗിക്കാനാണ് നീക്കം.
വിസിയായിരുന്ന ബി അശോകാണ് സംഘപരിവാറിന് കളമൊരുക്കിയത്. പടന്നക്കാട് കാർഷിക കോളേജിൽ ഡീനായിരുന്ന ഡോ. ടി സജിതാറാണിയെ വെള്ളാനിക്കര കാർഷിക കോളേജിൽ ഡീനാക്കി. അവരുടെ നേതൃത്വത്തിൽ ബിജെപി അനുകൂല അധ്യാപക സംഘടന രൂപീകരിച്ചു. അതോടെ സജിതാറാണിക്ക് വിസിയുടെ ചുമതല നൽകി ഗവർണർ ഉത്തരവിട്ടു.
ഗവർണറുടെ തീരുമാനത്തിനെതിരെ സർക്കാർ കോടതിയെ സമീപിച്ചില്ല. സർവകലാശാല ജനറൽ കൗൺസിലിലേക്ക് ഗവർണർ നാമനിർദേശംചെയ്യുന്ന 11ൽ എട്ടുപേരും ബിജെപിക്കാരാണെന്നാണ് സൂചന. ബിജെപി നിയോഗിച്ച വിസിയും കോൺഗ്രസ് നിയോഗിച്ച രജിസ്‌ട്രാറും തമ്മിലും ഡീലുണ്ട്. ബിജെപി അനുകൂല സംഘടനയിലെ ഡോ. ബി അജിത്തിന് ഡയറക്ടർ ഓഫ് സ്‌റ്റുഡന്റ് വെൽഫെയർ സ്ഥാനം നൽകി. ബിജെപി– കോൺഗ്രസ് സംഘടനാ നേതാക്കളെ പ്രധാന തസ്‌തികയിൽ തിരുകിക്കയറ്റുകയും ഇഷ്ടമുള്ളിടത്തേക്ക് മാറ്റം അനുവദിക്കുകയുംചെ യ്യുന്നു.
(തുടരും)










0 comments