തിരുവനന്തപുരത്ത് തെങ്ങ് വീണ് അപകടം: രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ചാവടി സ്വദേശികളായ ചന്ദ്രിക(65), വസന്തകുമാരി(65) എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരിതരമായി പരിക്കേറ്റിട്ടുണ്ട്.
തെങ്ങ് കടപുഴകി പാലത്തിന് മുകളിൽ വീഴുകയായിരുന്നു. തൊഴിലാളികൾ പാലത്തിന് സമീപമിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടം. പാലം തകർന്ന് തൊഴിലാളികൾക്ക് മുകളിൽ വീഴുകയായിരുന്നു എന്നാണ് വിവരം.
ചാവടി സ്വദേശികളായ സ്നേഹലത, ഉഷ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാരക്കോണം മെഡിക്കൽ കോളേജിലേക്ക് മാറ്റി.









0 comments