മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മരണം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട വള്ളത്തിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർ രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. കർമല മാതാ എന്ന വള്ളമാണ് മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് മത്സ്യബന്ധനത്തിന് പോയി മടങ്ങിവരുമ്പോൾ അഴിമുഖത്തുവച്ചാണ് വള്ളം അപകടത്തിൽപ്പെട്ടത്.









0 comments