അമ്മക്കൂട്ടിലേക്ക് മണിക്കൂറുകള്‍ക്കിടെ മൈനയും ചിരാതും

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ആറു മണിക്കൂറിനിടെ എത്തിയത് രണ്ട് കുരുന്നുകള്‍. ബുധൻ രാത്രി 9.15നും വ്യാഴം പുലര്‍ച്ചെ 2.55നുമാണ് കുഞ്ഞുങ്ങളെ ലഭിച്ചത്. ഒമ്പത് ദിവസത്തിനിടെ ഏഴ് കുട്ടികളെയാണ് ശിശുക്ഷേമ സമിതിയുടെ പരിചരണക്കായി ലഭിച്ചത്.
ആറുദിവസം പ്രായുള്ള ആൺകുഞ്ഞിനെയാണ് ബുധനാഴ്ച രാത്രിയില്‍ കിട്ടിയത്. കുഞ്ഞിന് 3.65 കിഗ്രാം ഭാരമുണ്ട്, ആരോഗ്യവാനുമാണ്. വ്യാഴാഴ്ച വെളുപ്പിന് ലഭിച്ച പെണ്‍കുഞ്ഞിന് ഒരുമാസമാണ് പ്രായം. 3. 85 കിലോഗ്രാം ഭാരവുമുണ്ട്. ഇരുവരുടെയും ആരോഗ്യസ്ഥിതി വിലയിരുത്തിയതിനുശേഷം പരിചരണ കേന്ദ്രത്തില്‍ എത്തിച്ചു.
കുരുന്നുകള്‍ക്ക് മൈന, ചിരാത് എന്നീ പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു. അവകാശികൾ ഉണ്ടെങ്കിൽ സമിതിയുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അറിയിച്ചു.









0 comments