ഐഎഎസ് ഉദ്യോഗസ്ഥരുടെ മാറ്റം മന്ത്രിമാരറിയാതെ; അതൃപ്തി പുകയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം വരുത്തിയത് മന്ത്രിമാർ അറിയാതെ. മുഖ്യമന്ത്രി വി ഡി സതീശൻ മാത്രം അറിഞ്ഞുകൊണ്ട് നടന്ന സ്ഥലംമാറ്റത്തിനെതിരെ മന്ത്രിമാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. റവന്യൂ, വ്യവസായം, കില, ആരോഗ്യം വകുപ്പുകളിലാണ് മാറ്റം. ഇവിടങ്ങളിൽ പുതിയ ഡയറക്ടർമാരെയും മാനേജിങ് ഡയറക്ടർമാരെയുമാണ് നിശ്ചയിച്ചത്.
സർക്കാരിന്റെ തുടക്കത്തിൽത്തന്നെ ഇത്തരത്തിൽ കൂടിയാലോചനയില്ലാത്തത് വകുപ്പുകളുടെ ഏകോപനത്തേയും ബാധിക്കും. വിവിധ ജില്ലകളിൽ കലക്ടർമാരെ നിയമിച്ചപ്പോൾ റവന്യൂ മന്ത്രിപോലും അറിഞ്ഞില്ലെന്ന് എ പി അനിൽകുമാറും നേതൃത്വത്തെ അറിയിച്ചു. കണ്ണൂർ കലക്ടർ അരുൺ കെ വിജയനെയാണ് വ്യവസായ വകുപ്പ് ഡയറക്ടറാക്കിയത്. ഘടകകക്ഷിയെന്ന നിലയിലുള്ള പരിഗണനനൽകാതെ വകുപ്പിൽ ഇടപെട്ടതിൽ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും പരാതി ഉന്നയിച്ചു. കെ എം ഷാജി, മോൻസ് ജോസഫ് എന്നിവരുടെ വിയോജിപ്പും പാർടിയിൽ അറിയിച്ചെന്നാണ് വിവരം.










0 comments