വി ആർ വിനോദിന് മാറ്റം; വിനയ് ഗോയൽ മലപ്പുറം കലക്ടർ

തിരുവനന്തപുരം : മലപ്പുറം ജില്ലാ കലക്ടറായി വിനയ് ഗോയലിനെ നിയമിച്ചു. മലപ്പുറം കലക്ടറായിരുന്ന വി ആർ വിനോദിനെ ലാൻഡ് റവന്യൂ വകുപ്പിൽ ജോയിന്റ് കമീഷണറായി നിയമിച്ചു. തിരുവനന്തപുരം സ്മാർട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാഹുൽ കൃഷ്ണ ശർമയെ ആരോഗ്യ- കുടുംബക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.
തിരുവനന്തപുരം സ്മാർട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചുമതല തുടരുന്നതിനോടൊപ്പം നാഷണൽ ഹെൽത്ത് മിഷൻ സംസ്ഥാന ഡയറക്ടർ, ഇ- ഹെൽത്ത് പ്രൊജക്ട് ഡയറക്ടർ, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കുന്നതിനുള്ള സ്പെഷ്യൽ ഓഫീസർ, കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എംഡി എന്നീ അധിക ചുമതലകളും നൽകിയിട്ടുണ്ട്.










0 comments