ട്രെയിൻ അട്ടിമറി ശ്രമം: രണ്ട് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

കൊല്ലം: കൊല്ലം: കുണ്ടറ ട്രെയിൻ അട്ടിമറി ശ്രമത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. രാത്രി രണ്ട് മണിയോടെ സംശയാസ്പദമായ രീതിയിൽ യുവാക്കൾ നടന്നുപോകുന്നത് സിസിടിവിയിൽ ദൃശ്യമായി . അടുത്തുള്ള എടിഎം കൗണ്ടറുകളിലെ സിസിടിവിയിൽ നിന്നാണ് യുവാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചത്. ഇവർക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് റെയിൽപാളത്തിൽ ടെലഫോൺ പോസ്റ്റ് കണ്ടെത്തിയത്. പെട്രോളിംഗ് നടത്തിയ ഏഴുകോൺ പൊലീസ് ഇത് എടുത്തുമാറ്റി. പിന്നീട് വീണ്ടും പോസ്റ്റ് എടുത്ത് പാളത്തിൽ വെച്ചതായി കണ്ടെത്തി.
ട്രാക്കിൽ നിന്നും ഏകദേശം 50 മീറ്റർ അകലെയാണ് പോസ്റ്റ് കിടന്നിരുന്നത്. അവിടെ നിന്നും എടുത്തുകൊണ്ട് വന്ന് ട്രാക്കിൽ ഇട്ടതായാണ് പൊലീസ് സംശയിക്കുന്നത്. റെയിൽവേയും കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഒന്നും ഉറപ്പിക്കാനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.











0 comments