ad
Deshabhimani

ആർ ശ്രീലേഖ പുറത്ത്; വി വി രാജേഷ് തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥി

vvrajesh
വെബ് ഡെസ്ക്

Published on Dec 25, 2025, 04:57 PM | 1 min read

തിരുവനന്തപുരം: ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. വി വി രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. മുൻ ഡിജിപി ആർ ശ്രീലേഖയെ മേയറാക്കുമെന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ കടുത്ത എതിർപ്പിനെത്തുടർന്ന് അവരെ ഒഴിവാക്കുകയായിരുന്നു.


ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ബിജെപി കൗൺസിലർമാർക്കിടയിൽ വലിയ ഭിന്നത നിലനിന്നിരുന്നു. ഒരു വിഭാഗം നേതാക്കൾ ശ്രീലേഖയുടെ വീട്ടിലെത്തി പാർട്ടിക്കുള്ളിലെ ഈ വിയോജിപ്പ് നേരിട്ട് അറിയിച്ചതായാണ് വിവരം. ആർഎസ്എസ് വിഭാഗത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കിയതോടെയാണ് വി വി രാജേഷിന് നറുക്കുവീണത്. ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home