ad
Deshabhimani

ചായക്കടയിൽ അതിക്രമിച്ചു കയറി പണം കവർന്ന യുവാവ് പിടിയിൽ

albin
വെബ് ഡെസ്ക്

Published on May 03, 2026, 10:27 PM | 1 min read

പുൽപ്പള്ളി: ചായക്കടയിൽ രാത്രി അതിക്രമിച്ചു കയറി പണം കവർന്ന യുവാവ് പിടിയിൽ. അമ്പലവയൽ, നരിക്കുണ്ട്, കരിങ്കണ്ണിയിൽ വീട്ടിൽ, ആൽബിനെ(29)യാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്. ഇയാൾ പുൽപള്ളി സ്റ്റേഷൻ പരിധിയിൽ മൂന്നോളം ലഹരി കേസുകളിലും അമ്പലവയൽ സ്റ്റേഷൻ പരിധിയിലുള്ള സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചുകയറി മോഷണം നടത്തിയ കേസിലും പ്രതിയാണ്. പുൽപ്പള്ളി ടൗണിലുള്ള ചായക്കടയിലാണ് ഏപ്രിൽ 27 തിങ്കള്‍ രാത്രിയിൽ മോഷണം നടന്നത്.

കടയുടെ ഷട്ടർ തുറന്ന് മേശ വലിപ്പ് പൊളിച്ച് മേശ വലിപ്പിലും മേശയുടെ അറയിലും സൂക്ഷിച്ച 6080 രൂപയാണ് മോഷ്ടിച്ചത്.കടയുടമ കബനിഗിരി സ്വദേശി സജീവന്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ജിതിൻകുമാർ, കിഷോർ സണ്ണി, അനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ ഹനീഷ്, ജോജി മാർട്ടിൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home