എൽഡിഎഫ് സർക്കാരിന് അഭിവാദ്യങ്ങൾ: കെഎസ്കെടിയു

ksktu
വെബ് ഡെസ്ക്

Published on Oct 29, 2025, 07:22 PM | 1 min read

തിരുവനന്തപുരം : കർഷക തൊഴിലാളികളടക്കമുള്ള ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ പെൻഷൻ തുകയായ 1600 രൂപ, 2000 രൂപയായി വർധിപ്പിച്ച എൽഡിഎഫ് സർക്കാരിനെ അഭിവാദ്യം ചെയ്യുന്നതായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.


കേന്ദ്രസർക്കാർ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാൻ പലവഴിയ്ക്ക് ശ്രമിക്കുമ്പോഴാണ് 62 ലക്ഷത്തിലേറെ പാവങ്ങൾക്ക് സംസ്ഥാന സർക്കാർ കരുതലും കൈത്താങ്ങുമായി നിൽക്കുന്നത്. നവംബർ ഒന്നുമുതൽ പെൻഷൻ വർധനവ് നിലവിൽ വരുമ്പോൾ പാവപ്പെട്ട ജനവിഭാഗങ്ങളാകെ ഇടതുപക്ഷ സർക്കാരിന് തുടർച്ചയേകാനുള്ള ശ്രമങ്ങളിൽ കൈകോർക്കും. വാക്കുപാലിക്കുന്ന ചരിത്രമാണ് ഇടതുപക്ഷത്തിന്റെ സർക്കാരുകൾ രചിക്കുന്നത്.


ക്ഷേമപെൻഷൻ വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നേതാവിന്റേയും പെൻഷൻ വർധിപ്പിക്കുന്നത് മര്യാദകേടാണെന്ന യുഡിഎഫ് കൺവീനറുടേയും നിലപാടുമായി ഇനിയും മുന്നോട്ടുപോയാൽ കേരളം ഒറ്റക്കെട്ടായി പ്രതികരിക്കും. സമഗ്രവും ജനപക്ഷവും പാവപ്പെട്ട ജനവിഭാഗങ്ങൾക്കും സ്ത്രീകൾക്കും മുൻഗണന നൽകുന്നതുമായ പ്രഖ്യാപനങ്ങളിലൂടെ നവകേരള പിറവിയാണ് യാഥാർത്ഥ്യമാക്കിയത്. സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് വ്യാഴം വൈകിട്ട് എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും പ്രകടനങ്ങൾ നടത്തുമെന്ന് കെഎസ്കെടിയു അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home