എമ്പുരാന്‍ റീ എഡിറ്റ‍ഡ് പതിപ്പ് ഇന്ന് പ്രേഷകരിലേക്ക്

empuraan
വെബ് ഡെസ്ക്

Published on Apr 02, 2025, 08:11 AM | 1 min read

തിരുവനന്തപുരം: മോഹൻലാൽ - പ്രഥ്വിരാജ് ചിത്രം എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് പ്രേഷകരിലേക്ക്. 24 വെട്ടുമായാണ് പുതിയ പതിപ്പ് എത്തുന്നത്. രണ്ടുമിനിറ്റ് എട്ട് സെക്കന്‍ഡ് ആണ് ചിത്രത്തിൽ നിന്നും വെട്ടിമാറ്റിയത്. സ്ത്രീകളോടുള്ള അക്രമം, മത ചിഹ്നങ്ങൾ, എൻ ഐ എ യുടെ ബോർഡ് തുടങ്ങിയവ കാണിക്കുന്ന സീനുകളും വെട്ടി മാറ്റിയിട്ടുണ്ട്. വിവാദങ്ങളെ തുടർന്ന് പ്രധാന വില്ലന്റെ പേരും മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ആർട്ടെക് മാളിലാണ് റീ എഡിറ്റഡ് പതിപ്പിന്റെ ആദ്യ പ്രദർശനം നടന്നത്.


മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന രംഗങ്ങളും വെട്ടിമാറ്റി. ചിത്രത്തിൽ എൻ ഐ എ പരാമർശമുള്ള ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്ത് കലാപത്തിൽ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ പ്രധാന വില്ലന്റെ കഥാപാത്രത്തിമായ ബാബു ബജ്റംഗിയുടെ പേര് ബൽദേവ് എന്നാക്കി.


പ്രധാന വില്ലൻ കഥാപാത്രവും മറ്റൊരു വില്ലൻ കഥാപാത്രവുമായുള്ള സംഭാഷണത്തിനും വെട്ട് വീണിട്ടുണ്ട്. ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടവ്‍ തുറന്നുകാണിക്കുന്ന രം​ഗങ്ങൾ ഉൾപ്പെടുത്തിയതോടെയാണ് സിനിമയ്ക്കെതിരെ വ്യാപക ആക്രമണവുമായി സംഘപരിവാർ രം​ഗത്തെത്തിയത്.


ഗുജറാത്ത് കലാപത്തിലെ ആർഎസ്എസ് പങ്കാളിത്തം വീണ്ടും ചർച്ചയിൽ എത്തിയതോടെ അവർ എമ്പുരാനെതിരെ ശക്തമായി രം​ഗത്തെത്തി. മുഖമാസികയായ ഓർ​ഗനൈസറിലെ ലേഖനത്തിൽ രൂക്ഷമായ വിമർശനമാണ് ചിത്രത്തിനെതിരെ നടത്തിയത്. മോഹൻലാലിനെതിരെ കേസ് കൊടുക്കുമെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധനാണെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home