print edition കോർപറേഷന്റെ വീഴ്‌ച: വ്യാപാരി വ്യവസായി സമിതി

തിരുവനന്തപുരം:
നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടത് കോർപറേഷന്റെ വീഴ്‌ചയാണെന്ന് വ്യാപാരി വ്യവസായി സമിതി. ഓടകൾ വൃത്തിയാക്കുന്നതിലും മാലിന്യം നീക്കുന്നതിലും ഉത്തരവാദിത്വം കാട്ടിയില്ല.
നഗരത്തിന്റെ പല ഭാഗത്തും കൂട്ടിയിട്ടിരുന്ന മാലിന്യം നീക്കം ചെയ്‌തില്ല. ഇവ മഴയിൽ ഒഴുകി വ്യാപാര സ്ഥാപനങ്ങൾക്കുമുന്നിൽ അടിഞ്ഞുകൂടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വെള്ളക്കെട്ട് അടിയന്തരമായി ഒഴിവാക്കാനും ഓടകൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കാനും കോർപറേഷൻ ഭരണസമിതി തയ്യാറാകണം.സ്കൂൾ തുറക്കുന്ന സമയമാണ്. വ്യാപാര മേഖലയ്ക്കും പൊതുജനങ്ങൾക്കും പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കാതിരിക്കാൻ മേയർ അടിയന്തര ഇടപെടൽ നടത്തണമെന്നും വ്യാപാരി വ്യവസായി സമിതി പാളയം ഏരിയ സെക്രട്ടറി സി എസ് രതീഷ് , പ്രസിഡന്റ് ആർ പ്രദീപ്, ട്രഷറർ സി ഷാജി എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.










0 comments