ad
Deshabhimani

കോണ്‍ഗ്രസ് പാര്‍ടിയെ പൂര്‍ണമായും കനുഗോലുവിന് പണയപ്പെടുത്തിയിരിക്കുന്നു: ബിനോയ് വിശ്വം

BINOY VISWAM
വെബ് ഡെസ്ക്

Published on Feb 06, 2026, 01:18 PM | 1 min read

തൃശൂര്‍ : കോണ്‍ഗ്രസ് പാര്‍ടിയെ പൂര്‍ണമായും കനുഗോലുവിന് പണയപ്പെടുത്തിയിരിക്കയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. വര്‍ഷങ്ങളു‍ടെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ടിക്ക് അതിന്റെ നയതീരുമാനങ്ങള്‍ എടുക്കുന്നതിനും രാഷ്ട്രീയ തന്ത്രം മെനയുന്നതിനും കനഗോലുവിനെ പോലെ പുറത്തുനിന്നൊരാളുടെ ആശ്രയിക്കേണ്ട ഗതികേടാണ്‌. പണം കൊടുത്താല്‍ ആര്‍ക്കുവേണ്ടിയും തന്ത്രംമെനയുന്ന ഒരാളെയാണ് കോൺഗ്രസും തെരഞ്ഞെടുത്തത്‌. ആ പാര്‍ടിയുടെ രാഷ്ട്രീയ അസ്ഥിരതയാണ് ഇത്‌ വ്യക്തമാക്കുന്നത്‌. തൃശൂര്‍ രാമവര്‍മനിലയിത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കോണ്‍ഗ്രസിന്റെ ബത്തേരി ക്യാപില്‍ മുഖ്യതാരം കനുഗോലുവായിരുന്നു. സുനില്‍ കനഗോലുവിന്റെ കോണ്‍ഗ്രസ്സ് രാഷ്ട്രീയ പാര‌മ്പ‌ര്യമെന്താണെന്ന് അറിയില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യാത്രയുടെ പേരുപോലും കനഗോലുവിന്റെ സംഭാവനയാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന യാത്രയ്ക്ക് പേര് നിശ്ചയിക്കാനുള്ള അവകാശം പോലും കോണ്‍ഗ്രസിന് നഷ്ടമായി- ബിനോയ് വിശ്വം പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home