ad
Deshabhimani

print edition തങ്ക അങ്കി 
രഥഘോഷയാത്ര 
നാളെ സന്നിധാനത്ത്‌

sabarimala master plan
വെബ് ഡെസ്ക്

Published on Dec 25, 2025, 02:55 AM | 1 min read


പത്തനംതിട്ട

മണ്ഡലപൂജയ്‌ക്ക്‌ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര വെള്ളിയാഴ്‌ച ശബരിമല സന്നിധാനത്തെത്തും. വൈകിട്ട്‌ മൂന്നിന് പമ്പയിൽനിന്ന്‌ പുറപ്പെട്ട് അഞ്ചോടെ ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയെ സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങും. 6.30ന്‌ അയ്യപ്പവിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തി ദീപാരാധന. 27ന് ഉച്ചയ്‌ക്ക്‌ തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ.


ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ ഉൾപ്പെടെ എഴുപത്തിനാലോളം കേന്ദ്രങ്ങൾ സന്ദർശിച്ചാണ് ശബരിമലയിലെത്തുക. 400 പവനിലധികം തൂക്കം വരുന്ന തങ്ക അങ്കിയെ അനുഗമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കൊപ്പം പത്തനംതിട്ട എആർ ക്യാമ്പിലെ സായുധ പൊലീസ്‌ സംഘവുമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home