സാങ്കേതിക തകരാര്‍; ഷാർജ - കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ്

പ്രതീകാത്മക ചിത്രം
കൊച്ചി : ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.
ഇന്ന് പുലർച്ചെയാണ് സംഭവം. വിമാനത്തിന്റെ എഞ്ചിനിൽ സാങ്കേതികതകരാർ കണ്ടെത്തിയതിനെ തുടർന്ന് കൊച്ചിയിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചതായി ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
G9545 എന്ന വിമാനത്തിന്റെ എഞ്ചിൻ റിവേഴ്സ് ത്രസ്റ്റ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രശ്നമാണ് അടിയന്തര ലാൻഡിങ്ങിലേക്ക് നയിച്ചതെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് വക്താവ് പറഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുരക്ഷാ പരിശോധനകൾക്കു ശേഷം വിമാനം കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയി.










0 comments