ad
Deshabhimani

സിസേറിയന് ശേഷം വയർ തുന്നിക്കെട്ടാതെ ഡോക്ടർ രക്ഷപ്പെട്ടു; യുവതി മരിച്ചു

SURGERY
വെബ് ഡെസ്ക്

Published on Jun 01, 2026, 09:54 PM | 1 min read

ലഖ്നൗ: പ്രസവശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിക്കെട്ടാതെ രക്ഷപ്പെട്ട് ‍ഡോക്ടറും സഹപ്രവർത്തകരും. ഉത്തർപ്രദേശിലെ സോനഭദ്ര ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ശസ്ത്രക്രിയക്ക് പിന്നാലെ യുവതി മരിച്ചു


34 കാരിയായ ആശ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.ഡോക്ടർമാരും കൂടെയുള്ളവരും കുഞ്ഞിനെ എടുക്കാന്‍ വയർ കീറി തുറന്നശേഷം രക്ഷപ്പെടുകായിരുന്നുവെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ നസീം അഹമദിനെ പൊലീസ് തിരയുകയാണ്. ഇയാൾ‌ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.ആശുപത്രി സീൽ വച്ച പൊലീസ് പ്രവർത്തനത്തിനായുള്ള പ്രാഥമിക യോ​ഗ്യത ആശുപത്രിക്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.സീമ എന്ന യുവതിയാണ് മരിച്ചത്.


മെയ് 29 ന് സീമ രാത്രി ജോലിക്ക് പോയിരുന്നു. ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്ന് സർക്കാർ പ്രാഥമിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഒരു തരത്തിലും സൗകര്യങ്ങളില്ലാത്ത ആശുപത്രിയിലായിരുന്നു ഭാര്യയെ പ്രവേശിപ്പിച്ചതെന്ന് ഭർത്താവ് ദേവ് നാരായണൻ പറഞ്ഞു. ഒരു നഴ്സ് മാത്രമുണ്ടായിരുന്ന ആശുപത്രിയായിരുന്നു അത്. മികച്ച ചികിത്സ കിട്ടുന്ന മറ്റൊരു ആശുപത്രിയിലേക്ക് പൊക്കോളു താൻ സജീകരണങ്ങൾ ഏർപ്പെടുത്താം എന്ന് നഴ്സ് പറയുകയും ചെയ്തു.


എന്നാൽ‌ പോയ ആശുപത്രിയിൽ കാര്യമായ ഒരു സൗകര്യവും ഉണ്ടായിരുന്നില്ല. പക്ഷെ ഡോക്ടർ‍ ശസ്ത്രക്രിയക്കൊരുങ്ങി. ഡോക്ടറായ നസീമും കൂട്ടരും ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്ത ഉടനെ യുവതിയുടെ നില വഷളാവുകയും ഇത് പരിഹരിക്കാനാകാതെ ഡോക്ടറും കൂടെയുള്ളവരും ഓടി രക്ഷപ്പെടുകയായിരുന്നു.കുഞ്ഞിനെ പുറത്തടുത്ത് പിന്നീട് തുന്നിക്കെട്ടാതായതോടെ യുവതി മരിക്കുകയായിരുന്നു.


നാല് കുട്ടികളുടെ മാതാപിതാക്കളാണ് ദന്പതികള്‍. നസീം അഹ്മദ് ആയുർവേദിക്ക് ഡോക്ടറാണെങ്കിലും വലിയ ശസ്ത്രക്രിയ നടത്താനുളേള കഴിവില്ലെന്നും ലെെസൻസില്ലെന്നും കണ്ടെത്തി.ഓപ്പറേഷൻ തിയേറ്ററിലെത്തിയപ്പോൾ ഭാര്യ നിലത്തും കുഞ്ഞ് മരിച്ചുകിടക്കുന്നതായും കണ്ടതായി നാരായണൻ പൊലീസിനോട് പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home