കെഎസ്‌എഫ്‌ഇ ചിട്ടിപിടിച്ചാണ് കല്യാണം നടത്തിയതെന്ന് സുരാജ് വെഞ്ഞാറമൂട് | Video

സുരാജ് വെഞ്ഞാറമൂട് | Photo: FB/Suraj enjaramoodu
തിരുവനന്തപുരം: അഭേദ്യ ബന്ധമാണ് കെഎസ്‌എഫ്‌ഇയുമായുള്ളതെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. 25 വർഷം മുമ്പാണ് ആദ്യമായി ചിട്ടിയിൽ ചേർന്നത്. ചിട്ടിപിടിച്ച കാശുകൊണ്ടാണ് കല്യാണച്ചെലവൊക്കെ നടന്നത്. ബന്ധുക്കളൊക്കെ ഉണ്ടായിരുന്നെങ്കിലും കല്യാണം നടത്തിത്തന്ന കാരണവരുടെ റോളായിരുന്നു കെഎസ്‌എഫ്‌ഇക്കെന്നും സുരാജ് പറഞ്ഞു. കെഎസ്‌എഫ്‌ഇ ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനച്ചടങ്ങിലായിരുന്നു സുരാജിന്റെ പ്രതികരണം.
മക്കളുടെ വിദ്യാഭ്യാസത്തിനും ആശ്രയിച്ചത് കെഎസ്‌എഫ്‌ഇയെയാണ്. ബ്രാന്റ് അംബാസഡറായ ശേഷം അഭിനയിച്ച പരസ്യങ്ങളിൽ പറയുന്നതൊക്കെ തന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ്. പണം എങ്ങനെ സമ്പാദിക്കുന്നു എന്നതിലല്ല, എങ്ങനെ ചെലവഴിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നു എന്നതിലാണ് കാര്യമെന്നും അദ്ദേഹം പറഞ്ഞു.









0 comments