ad
Deshabhimani

ഓണം സമൃദ്ധമാക്കാൻ സപ്ലൈകോ ‘ഗിഫ്റ്റ്‌’

Supplyco gift cards
avatar
സുജിത്‌ ബേബി

Published on Jul 18, 2025, 03:23 AM | 1 min read


കോഴിക്കോട്‌

ഓണം സമൃദ്ധമായി ആഘോഷിക്കാൻ ഇക്കുറി സപ്ലൈകോയുടെ ഗിഫ്‌റ്റ്‌ കാർഡുകൾ. സപ്ലൈകോയിൽനിന്ന്‌ ലഭിക്കുന്ന കാർഡുകൾ പ്രിയപ്പെട്ടവർക്ക്‌ ഓണാശംസയ്‌ക്കൊപ്പം കൈമാറാം. ആഗസ്ത്‌ ആദ്യവാരം മുതൽ കാർഡുകൾ ലഭ്യമാകും. ഗിഫ്‌റ്റ്‌ കാർഡുമായി ഔട്ട്‌ലെറ്റുകളിലെത്തുന്നവർക്ക്‌ സദ്യയൊരുക്കാനുള്ള വിഭവങ്ങളടങ്ങിയ സമൃദ്ധികിറ്റും സിഗ്നേച്ചർ കിറ്റുമായി മടങ്ങാം. ആദ്യമായാണ്‌ സപ്ലൈകോ ഓണത്തിന്‌ മുന്നോടിയായി ഈ സംവിധാനം ഒരുക്കുന്നത്‌. 1000 രൂപയുടെയും 500 രൂപയുടെയും ഗിഫ്‌റ്റ്‌ കാർഡുകളാണുണ്ടാവുക. 1225 രൂപയുള്ള സമൃദ്ധി ഓണക്കിറ്റ്‌ 1000 രൂപയ്‌ക്കും 625 രൂപയുള്ള മിനി സമൃദ്ധി കിറ്റ്‌ 500 രൂപയ്‌ക്കും 305 രൂപ വിലയുള്ള സിഗ്നേച്ചർ കിറ്റ്‌ 229 രൂപയ്‌ക്കും ലഭ്യമാകും.


18 ഇനങ്ങളടങ്ങിയതാണ്‌ സമൃദ്ധി കിറ്റ്‌. അഞ്ച്‌ കിലോഗ്രാം അരി, ഒരുകിലോ പഞ്ചസാര, തുവരപ്പരിപ്പ്‌, ചെറുപയർ പരിപ്പ്‌, കടുക്‌, ജീരകം, മഞ്ഞൾപ്പൊടി, പുട്ടുപൊടി, മിൽമ നെയ്യ്‌, പായസം മിക്സ്‌, മല്ലിപ്പൊടി, സാമ്പാർ പൊടി, ആട്ട, ശർക്കര, ചായപ്പൊടി, കടല, മാങ്ങ അച്ചാർ, ഉലുവ എന്നിവയാണ്‌ കിറ്റിലുണ്ടാവുക.


പത്തിനങ്ങളുള്ള മിനി കിറ്റിൽ അരി, പഞ്ചസാര, തുവരപ്പരിപ്പ്‌, ചെറുപയർ പരിപ്പ്‌, കടുക്‌, മഞ്ഞൾപൊടി, മിൽമ നെയ്യ്‌, പായസം മിക്സ്‌, സാമ്പാർ പൊടി, ശർക്കരപ്പൊടി എന്നിവയുണ്ടാകും. ശബരി ഉൽപ്പന്നങ്ങളായ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർ പൊടി, രസംപൊടി, ഉലുവ, കടുക്‌, പാലട, പുട്ടുപൊടി എന്നീ ഒമ്പതിനങ്ങളാണ്‌ സിഗ്നേച്ചർ കിറ്റിലുണ്ടാവുക. ഗിഫ്റ്റ്‌ കാർഡുകളുമായി സപ്ലൈകോയുടെ ഏത്‌ ഔട്ട്‌ലെറ്റിലെത്തിയും കിറ്റുകൾ സ്വന്തമാക്കാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home