ad
Deshabhimani

നാഗർകോവിൽ- ഷാലിമാർ വേനൽക്കാല സ്പെഷ്യൽ ട്രെയിനുമായി റെയിൽവേ

train

പ്രതീകാത്മകചിത്രം. photo credit: Southern Railway Facebook

വെബ് ഡെസ്ക്

Published on Apr 14, 2026, 07:42 PM | 1 min read

തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്) സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ. ട്രെയിൻ നമ്പർ 06057/06058 നാഗർകോവിൽ - ഷാലിമാർ - നാഗർകോവിൽ എക്സ്പ്രസ് ട്രെയിനുകൾ 15- 18 തിയതികളിൽ സർവീസ് നടത്തും.


06057 നാഗർകോവിൽ - ഷാലിമാർ എക്സ്പ്രസ് 15ന് പകൽ 11.40 ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് 18ന് ഉച്ചയ്ക്ക് 2.30 ന് ഷാലിമാറിൽ എത്തിച്ചേരും. തിരികെ 06058 ഷാലിമാർ - നാഗർകോവിൽ എക്സ്പ്രസ് സ്‌പെഷ്യൽ 18 (ശനി) ഉച്ചയ്ക്ക് 2ന് ഷാലിമാറിൽ നിന്ന് പുറപ്പെട്ട് 21ന് വൈകിട്ട് 5:30 ന് നാഗർകോവിലിൽ എത്തിച്ചേരും.


1- എസി ടു ടയർ കോച്ച്, 2- എസി ത്രീ ടയർ കോച്ചുകൾ, 10- സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 6- ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ & 2- സെക്കൻഡ് ക്ലാസ് കോച്ചുകൾ എന്നിങ്ങനെയാണ് കോച്ച് കോമ്പോസിഷൻ. തിരുവനന്തപുരം സെൻട്രൽ, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home