print edition വേനൽക്കാല തിരക്ക്; 900 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

photo credit: Southern Railway
കൊല്ലം : വേനലവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്കായി പ്രത്യേക സർവീസുകൾ അനുവദിച്ച് റെയിൽവേ. രാജ്യത്തെ വിവിധ സോണുകളിലായി ജൂലൈ 15വരെ 900- സ്പെഷ്യൽ ട്രെയിനുകൾ 18,262 സർവീസ് നടത്തും. സൗത്ത് സെൻട്രൽ റെയിൽവേയിൽ 124 ട്രെയിനുകളും (1,184 ട്രിപ്പ്) വെസ്റ്റേൺ റെയിൽവേയിൽ 106 ട്രെയിനുകളും (2078 ട്രിപ്പ്) ദക്ഷിണ റെയിൽവേയിൽ 72 ട്രെയിനുകളും (558 ട്രിപ്പ്) സെൻട്രൽ റെയിൽവേയിൽ 74 ട്രെയിനുകളും (3082 ട്രിപ്പ്) നോർത്തേൺ റെയിൽവേയിൽ 76 ട്രെയിനുകളും (2090 ട്രിപ്പ്) ഓടിക്കും.
കൂടാതെ ഈസ്റ്റ് സെൻട്രൽ, നോർത്ത് വെസ്റ്റേൺ, സൗത്ത് വെസ്റ്റേൺ തുടങ്ങി മറ്റ് സോണുകളിലും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദീർഘദൂര ട്രെയിനുകൾക്ക് പുറമെ ഹ്രസ്വദൂര സർവീസുകളുമുണ്ടാകും. അനുവദിച്ചവയിൽ 660- ട്രെയിനുകൾ ഇതിനകം വിജ്ഞാപനം ചെയ്തു. വേനൽക്കാലത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും മറ്റും പോകുന്നവരുടെ എണ്ണത്തിലുള്ള വർധനയും പരിഗണിച്ചാണ് റെയിൽവേ നടപടി.










0 comments