പലസ്തീൻ ഐക്യദാർഢ്യവുമായി സ്കൂളിൽ മൈം; കർട്ടൻ താഴ്ത്തി അധ്യാപകര്‍; പ്രതിഷേധം

കാസർകോട്: പലസ്തീൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൈം അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ചു. കാസർകോട് കുമ്പള ഗവ.ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. മൈം അവസാനിക്കുന്നതിന് മുൻപ് ചില അധ്യാപകര്‍ കർട്ടൻ താഴ്ത്തി. എന്നാൽ വേദിക്ക് പുറത്ത് പലസ്തീൻ പതാകകളുയർത്തി വിദ്യാർഥികൾ ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ വിളിച്ചു.
പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശവും കൂട്ടക്കുരുതിയുമാണ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾ പ്രമേയമാക്കിയത്. മൈം തുടങ്ങി രണ്ടര മിനിറ്റ് പിന്നിട്ടപ്പോഴേക്ക് അധ്യാപകര്‍ സ്റ്റേജിലെത്തി കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. പരിപാടി നിർത്തിവെപ്പിച്ച അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്കൂളിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
പൊരുതുന്ന പലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി ലോകമാകെ ഐക്യദാർഢ്യസദസുകൾ നടന്നുവരികയാണ്.









0 comments