ചികിത്സാ പിഴവിൽ വിദ്യാർഥിയുടെ മരണം: കുടുംബത്തിന് 10 ലക്ഷം നൽകാൻ ബാലാവകാശ കമീഷൻ ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ ചികിത്സാ പിഴവ് എന്ന് ബാലാവകാശ കമീഷൻ ഉത്തരവ്. സ്വകാര്യ ആശുപത്രി മാതാപിതാക്കൾക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്നും ഉത്തരവിൽ പറയുന്നു. 2024 ഫെബ്രുവരിയിലാണ് പത്തനംതിട്ട റാന്നിയിൽ ഒന്നാം ക്ലാസ് വിദ്യാർഥി ആരോൺ വി വർഗീസ് മരിച്ചത്.
റാന്നി മാർത്തോമാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് കുട്ടി മരിച്ചു എന്ന പരാതിയിലാണ് ഉത്തരവ്. ആശുപത്രി അധികൃതർക്കും ഡോക്ടർക്കും എതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാനും കമീഷൻ ഉത്തരവിട്ടു. ചികിത്സിച്ച ഡോക്ടറുടെ യോഗ്യതയിലും സംശയമുണ്ടെന്നും ബാലാവകാശ കമീഷൻ വ്യക്തമാക്കി. ആശുപത്രിയെ സഹായിക്കാൻ പോസ്റ്റ്മോർട്ടത്തിൽ അട്ടിമറി നടത്തിയെന്നും കമീഷൻ പറയുന്നു.









0 comments