കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

കോവൂര്‍: സ്കൂളിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുനാ (13) ണ് മരിച്ചത്. വലിയപാടം മിഥുന്‍ഭവനില്‍ മനുവിന്റെ മകനാണ്. സൈക്കിൾ ഷെഡിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്.
ഇന്ന് രാവിലെ കളിക്കുന്നതിനിടെ മിഥുനിന്‍റെ ചെരിപ്പ് സൈക്കിൾ ഷെഡിനു മുകളിലായുള്ള ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. കുട്ടികളിലാരോ ആണ് ചെരിപ്പ് എറിഞ്ഞതെന്നാണ് വിവരം. ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴായിരുന്നു അപകടം. ഷീറ്റിന് മുകളിൽ കയറിയ കുട്ടി തെന്നിയതോടെ 11 കെവി ലൈനിൽ കയറി പിടിക്കുകയായിരുന്നു.









0 comments