ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: വിദ്യാർഥി മരിച്ചു

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : വെള്ളറ തക്കല ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. കാരക്കാട് കുശവൻകുടി സ്വദേശികളായ മഹേശ്വരൻ–-ലളിത ദമ്പതിമാരുടെ മകൻ ശിവ (24) ആണ് മരിച്ചത്. വെള്ളി രാവിലെ വീട്ടിൽനിന്ന് അളകിയമണ്ഡപത്തിലേക്ക് ബൈക്കിൽ പോകുമ്പോൾ മണലിയിൽ എതിരേവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശിവ സംഭവസ്ഥലത്തുതന്നെ മരിച്ചു. ചെന്നൈയിൽ മറൈൻ എൻജിനിയറിങ് പഠിക്കുന്ന ശിവ രണ്ടു ദിവസം മുമ്പാണ് അവധിക്ക് വീട്ടിലെത്തിയത്. തക്കല പൊലീസ് കേസെടുത്തു.









0 comments