ad
Deshabhimani

സംവിധായകൻ സനൽകുമാ‌ർ ശശിധരനെതിരെ മാനനഷ്ടകേസ് നൽകി മഞ്ജു വാര്യർ

SANALKUMAR SASIDARAN
വെബ് ഡെസ്ക്

Published on Sep 19, 2026, 05:40 PM | 1 min read

കൊച്ചി: സംവിധായകൻ സനൽകുമാ‌ർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. തനിക്കെതിരെയുള്ള സാമൂഹിക മാധ്യ പോസ്റ്റുകൾ നീക്കണമെന്നത് ഉൾപ്പെടെ മഞ്ജു വാര്യർ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നടിയും അഭിഭാഷകയുമായ ശാന്തി മായ ദേവി വഴിയാണ് മഞ്ജു വാര്യർ കോടതിയിൽ കേസ് ഫയൽ ചെയ്തത്. ഓർലൈൻ മാധ്യമങ്ങളിലുൾപ്പെടെ മഞ്ജു വാര്യർക്കെതിരെ അപകീർത്തികരമായ പ്രചാരണങ്ങൾ നടത്തിയ മറ്റുള്ളവരെയും ഹർജിയിൽ പ്രതി ചേർത്തിട്ടുണ്ട്.


2022ലും 2025ലും പിന്തുടർന്ന് ശല്യം ചെയ്തതും അപകീർത്തിപ്പെടുത്തിയതുമുൾപ്പെടെ സനൽകുമാർ ശശിധരനെതിരെ മഞ്ജു വാര്യർ കോതിയിലെത്തി മൊഴി നൽകിയതാണെന്ന് അഡ്വ. ശാന്തി മായാ ദേവി പറഞ്ഞു. ആലുവ കോടതിയുടെ പരിഗണനയിൽ കേസ് ഇപ്പോഴും നില നിൽക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മഞ്ജു വാര്യർക്കെതിരെ പ്രചരിപ്പിക്കുന്ന അപകീർത്തി പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home