print edition ശാസ്‌ത്രോത്സവം: ഹാട്രിക്കിലേക്ക് മലപ്പുറം

പാലക്കാട്: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഹാട്രിക് കിരീടത്തിനരികെ മലപ്പുറം. ഇതുവരെ 1124 പോയിന്റുകൾ നേടി. കണ്ണൂർ (1095) രണ്ടും കോഴിക്കോട് (1066) മൂന്നും സ്ഥാനത്തുണ്ട്. സ്‌കൂളുകളിൽ 108 പോയിന്റ് നേടിയ കോന്നി ഗവ. എച്ച്‌എസ്‌എസാണ് മുന്നിൽ. വയനാട് ദ്വാരക എസ്‌എച്ച്‌എച്ച്‌എസ്‌എസ് രണ്ടും (99) കണ്ണൂർ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്‌എസ് (97) മൂന്നും സ്ഥാനത്തുണ്ട്. മേള തിങ്കളാഴ്‌ച സമാപിക്കും.
ജില്ല | പോയിന്റ് |
മലപ്പുറം | 1124 |
കണ്ണൂർ | 1095 |
കോഴിക്കോട് | 1066 |
തൃശൂർ | 1064 |
പാലക്കാട് | 1061 |
വയനാട് | 1030 |
കോട്ടയം | 1026 |
എറണാകുളം | 1022 |
തിരുവനന്തപുരം | 1018 |
കാസർകോട് | 1015 |
കൊല്ലം | 1013 |
ആലപ്പുഴ | 984 |
പത്തനംതിട്ട | 951 |
ഇടുക്കി | 945 |
,









0 comments