പാലക്കാട് രണ്ടാമത് ; സ്‌കൂളുകളിൽ വയനാട് ദ്വാരക എസ്‌എച്ച്‌എച്ച്‌എസ്‌എസ്
print edition സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം ; വീണ്ടും മലപ്പുറം പെരുമ

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മലപ്പുറം ജില്ലാ ടീമിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ എസ് കെ ഉമേഷ് ട്രോഫി സമ്മാനിക്കുന്നു
പാലക്കാട്
സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ നെറുകയിൽ മൂന്നാംതവണയും മലപ്പുറം പെരുമ. 1548 പോയിന്റോടെയാണ് ഓവറോൾ. പാലക്കാട് രണ്ടാംസ്ഥാനത്തും കണ്ണൂർ മൂന്നാമതുമെത്തി. ഇരുജില്ലകൾക്കും തുല്യപോയിന്റ് (1487) ആണെങ്കിലും കൂടുതൽ ഒന്നാംസ്ഥാനങ്ങൾ നേടിയതാണ് പാലക്കാടിനെ രണ്ടാമതെത്തിച്ചത്.
സ്‌കൂൾ വിഭാഗത്തിൽ വയനാട് ദ്വാരക എസ്‌എച്ച്‌എച്ച്‌എസ്‌എസ് (164 പോയിന്റ്) ആണ് ചാമ്പ്യന്മാർ. കാഞ്ഞങ്ങാട് ദുർഗ എച്ച്‌എസ്‌എസ് (140) രണ്ടാമതും ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസ് (135) മൂന്നും സ്ഥാനത്തും എത്തി. വിവിധ വിഭാഗങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർ–ശാസ്‌ത്രമേള: തൃശൂർ, വയനാട്, കണ്ണൂർ. ഗണിതമേള: മലപ്പുറം, പാലക്കാട്, കാസർകോട്.
സാമൂഹ്യശാസ്‌ത്രമേള: കോഴിക്കോട്, കണ്ണൂർ, മലപ്പുറം. പ്രവൃത്തിപരിചയമേള: പാലക്കാട്, മലപ്പുറം, തൃശൂർ. ഐടി മേള: തിരുവനന്തപുരം, മലപ്പുറം, കോട്ടയം.
സ്‌പെഷ്യൽ സ്‌കൂൾ മേള: കാഴ്‌ച പരിമിതി വിഭാഗം– കോട്ടയം കാളകെട്ടി അസീസി സ്‌കൂൾ ഫോർ ബ്ലൈൻഡ്, കേൾവി പരിമിതർ– കോഴിക്കോട് കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂൾ ഫോർ ദി ഡെഫ്. സ്‌കിൽ ഫെസ്‌റ്റിൽ വടകര മേഖലയാണ് ജേതാക്കൾ. എറണാകുളവും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. സമാപനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് സമ്മാനം നൽകി.









0 comments