print edition സ്‌കൂൾ ശാസ്ത്രോത്സവം ഇന്ന് തുടങ്ങും

പാലക്കാട്
ശാസ്ത്രലോകത്തെ ജെൻ സി ചിന്തകൾക്ക് കാതോർത്ത് കേരളം. പുത്തൻ ആശയങ്ങളും ചോദ്യങ്ങളുമായി സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം വെള്ളിയാഴ്‌ച പാലക്കാട് തുടങ്ങും. വിവിധ ജില്ലകളിൽനിന്നായി 8,500 വിദ്യാർഥികൾ പങ്കെടുക്കും.
വെള്ളി രാവിലെ 9.30ന് രജിസ്ട്രേഷൻ തുടങ്ങും. പത്തിന് മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് 4.30ന് മന്ത്രി വി ശിവൻകുട്ടി ശാസ്ത്രോത്സവം ഉദ്‌ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.
പരിഷ്‌കരിച്ച മാന്വൽ പ്രകാരമാണ് ഇത്തവണ ശാസ്ത്രോത്സവം. പ്രവൃത്തിപരിചയമേളയിൽ പരമ്പരാഗത മത്സരങ്ങൾ ഒഴിവാക്കി പുതിയവ ഉൾപ്പെടുത്തി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഇൗവർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള ശാസ്ത്ര സെമിനാർ വെള്ളിയാഴ്‌ച നടക്കും. ക്വിസ്, മലയാളം ടൈപ്പിങ് എന്നിവയാണ് ആദ്യദിനത്തിലെ മറ്റ് മത്സരഇനങ്ങൾ.









0 comments