കുടുംബപ്രശ്നം: കൽപ്പറ്റയിൽ ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു

മാനന്തവാടി: കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിനിടെ രണ്ട് ആദിവാസി സ്ത്രീകൾക്ക് വെട്ടേറ്റു.വെള്ളമുണ്ട വാരാമ്പറ്റയിലുണ്ടായ സംഭവത്തിൽ കൊച്ചാറ ആദിവാസി ഉന്നതിയിലെ മാധവി, മകൾ ആതിര എന്നിവർക്കാണ് വെട്ടേറ്റത്.
ആതിരയുടെ ഭർത്താവ് രാജുവാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.വെട്ടേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാജുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്








0 comments