മംഗലാപുരം - തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

photo credit: Southern Railway Facebook
തിരുവനന്തപുരം : ഉത്സവകാലം പ്രമാണിച്ച് മംഗലാപുരം ജംഗ്ഷനും തിരുവനന്തപുരം നോർത്തിനും ഇടയിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ട്രെയിൻ നമ്പർ 06041 മംഗളൂരു ജംഗ്ഷൻ - തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ ഏപ്രിൽ 11 ശനിയാഴ്ച വൈകിട്ട് 6 ന് മംഗളൂരു ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
സ്റ്റോപ്പുകൾ: കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, തിരുവനന്തപുരം നോർത്ത്.
തിരിച്ചുള്ള ട്രെയിൻ നമ്പർ 06042 തിരുവനന്തപുരം നോർത്ത് - മംഗളൂരു ജംഗ്ഷൻ എക്സ്പ്രസ് സ്പെഷ്യൽ ഏപ്രിൽ 12 ഞായറാഴ്ച രാവിലെ 8.30 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി 8.45 ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും. ടിക്കറ്റ് റിസർവേഷൻ ഏപ്രിൽ 9ന് രാവിലെ 8ന് ആരംഭിക്കും.










0 comments