തൃശൂരിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു

പ്രതി പ്രജിഷ്
തൃശൂർ: തൃശൂർ വെങ്കിടങ്ങിൽ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തു. വെങ്കിടങ്ങ് 15-ാം വാർഡ് മുനമ്പ് ഉന്നതിയിൽ വേലിയത്ത് വീട്ടിൽ കുമാരൻ (80) ആണ് കൊല്ലപ്പെട്ടത്. ഓടിരക്ഷപെടാൻ ശ്രമിച്ച മകൻ പ്രജിഷിനെ (41) നാട്ടുകാർ പിടികൂടി വീട്ടിൽ തടഞ്ഞുവെച്ചു. പിന്നീട് പാവറട്ടി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
ശനി പകൽ 12.20ഓടെയാണ് സംഭവം. മത്സ്യതൊഴിലാളിയായ കുമാരൻ മീൻപിടിച്ച ശേഷം വീട്ടിൽ എത്തിയപ്പോൾ മകനുമായി തർക്കമുണ്ടായി. പിന്നാലെ പ്രജീഷ് വെട്ട് കത്തി ഉപയോഗിച്ച് കുമാരന്റെ തലക്ക് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുമാരനെ വെങ്കിടങ്ങിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുമാരന്റെ തലയുടെ വലതു ഭാഗത്ത് ആഴത്തിൽമുറിവേറ്റിരുന്നു. വലത്തേ ചെവി രണ്ടായി മുറിഞ്ഞിട്ടുണ്ട്. തോളെല്ലും താടിയെല്ലും മുറിഞ്ഞിട്ടുണ്ട്. വെട്ടേറ്റ ശേഷം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതും മരണകാരണമായി പറയപ്പെടുന്നു.
രംഭയാണ് കുമാരൻ്റെ ഭാര്യ. മറ്റുമക്കൾ മക്കൾ: പ്രജിത, പ്രനീത. മരുമക്കൾ: സുദർശൻ, സജീഷ്, സൗദ.








0 comments