അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡ് പ്രവർത്തനം; പഠിക്കാൻ ആറംഗ സമിതി

തിരുവനന്തപുരം: അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സമിതി രൂപീകരിച്ച് വനിതാ ശിശുവികസന വകുപ്പ്. ബോർഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സാമ്പത്തിക സ്രോതസുകൾ പഠിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.
വനിതാ ശിശുവികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അധ്യക്ഷനും വകുപ്പ് ഡയറക്ടർ കൺവീനറുമായ സമിതിയിൽ ധനവകുപ്പ് അഡീഷണൽ സെക്രട്ടറി, അഡീഷണൽ ലോ സെക്രട്ടറി, അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ആസൂത്രണ സമിതി സോഷ്യൽ സർവീസസ് വിഭാഗം മേധാവി എന്നിവർ അംഗങ്ങളാണ്.









0 comments