ad
Deshabhimani

സംസ്ഥാനത്ത്‌ ഷിഗല്ല പടരുന്നു

Shigella
വെബ് ഡെസ്ക്

Published on Jun 08, 2026, 08:49 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ ആറന്മുള എന്നിവിടങ്ങളിൽ 123 പേർക്കും കോഴിക്കോട്‌ ജില്ലയിൽ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു. കോഴിക്കോട്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലു വയസ്സുള്ള കുട്ടി ശനിയാഴ്‌ച മരിച്ചിരുന്നു. വയനാട്‌ സുൽത്താൻ ബത്തേരിയിലെ വിദ്യാലയത്തിൽ 164 കുട്ടികൾക്ക്‌ വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്‌ പ്രാഥമിക പരിശോധനയിൽ ഷിഗല്ലയല്ലെന്നാണ്‌ നിഗമനം. ഇവിടേക്ക്‌ പ്രത്യേക മെഡിക്കൽ സംഘത്തെ അയച്ചു. നെന്മേനി പഞ്ചായത്തിലും രോഗലക്ഷണങ്ങൾ കണ്ടെത്തി.


പ്രതിരോധ നടപടി ഉ‍ൗർജിതമാക്കിയതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹോട്ടലുകളിലും തട്ടുകടകളിലും സ്കൂളുകളിലെ ഭഷണശാലകളിലും പരിശോധന ശക്തമാക്കും. ക്ലോറിൻ ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ. വൃത്തിഹീനമായ തട്ടുകടകൾക്കെതിരെ നടപടിയെടുക്കും. ഷിഗല്ല രോഗം ബാധിച്ചയാൾ പാകം ചെയ്ത ഭക്ഷണം കഴിച്ചാലും രോഗം പടരാൻ സാധ്യതയുണ്ടെന്നും ശുചിത്വം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home