ad
Deshabhimani

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

plusone students
വെബ് ഡെസ്ക്

Published on Jun 08, 2026, 09:11 AM | 1 min read

തിരുവനന്തപുരം : ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ്‌ തിങ്കളാഴ്‌ച. തെറ്റുതിരുത്താനും സ്‌കൂളും വിഷയവും മാറ്റാനും അവസരമുണ്ട്‌. 15നാണ്‌ ഒന്നാംഘട്ട അലോട്ട്‌മെന്റ്‌. മുഖ്യ അലോട്ട്‌മെന്റുകൾക്കുശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകളുമുണ്ടാകും. മാനേജ്‌മെന്റ്‌, കമ്യൂണിറ്റി, അൺഎയ്‌ഡഡ്‌ ക്വാട്ട സീറ്റുകളിലേക്ക്‌ സകൂളുകളിലാണ്‌ അപേക്ഷിക്കേണ്ടത്‌. ജൂലൈ രണ്ടിന്‌ പ്ലസ്‌വൺ ക്ലാസ്‌ തുടങ്ങും. പ്രവേശന നടപടി ആഗസ്‌ത്‌ അഞ്ചിന്‌ പൂർത്തിയാകും. 4,39,184 സീറ്റുകളിലേക്കായി 4,44,124 അപേക്ഷകരാണുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home