എസ്എഫ്ഐ സംസ്ഥാന സമ്മേളനം: പ്രചാരണ പരിപാടികൾക്ക് തുടക്കം

തിരുവനന്തപുരം: എസ്എഫ്ഐ 35–-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. വിതുര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്മുടിയിൽ പട്ടം പറത്തൽ നടത്തി. സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്ഘാടനം ചെയ്തു. 35 പട്ടങ്ങളാണ് പറത്തിയത്. ജില്ലാ സെക്രട്ടറി എസ് കെ ആദർശ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആനന്ദ് എസ് ഉഴമലയ്ക്കൽ, ഏരിയ പ്രസിഡന്റ് ഐമാൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എസ് അഭിരാം, ശ്രീനന്ദ് എന്നിവർ പങ്കെടുത്തു.
കാട്ടാക്കട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "നവോത്ഥാനത്തിന്റെ ഇടർച്ചകളും തുടർച്ചകളും" എന്ന വിഷയത്തിൽ സെമിനാർ നടത്തി.
ഊരൂട്ടമ്പലത്ത് നടന്ന സെമിനാർ കെഎസ്കെടിയു സംസ്ഥാന ജോയിൻ സെക്രട്ടറി എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് എസ് ഹരീഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ് എം അമീൻ, സംസ്ഥാന കമ്മിറ്റി അംഗം ആർ ആർ അനന്തു, സിപിഐ എം കാട്ടാക്കട ഏരിയ കമ്മിറ്റിയംഗം പി എസ് പ്രഷീദ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഊരൂട്ടമ്പലം ചന്ദ്രൻ എന്നിവർ സംസാരിച്ചു.
18 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ പതാകജാഥ 16ന് ഇടുക്കി പൈനാവ് എൻജിനിയറിങ് കോളേജിൽ രക്തസാക്ഷി ധീരജ് സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കും. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഹസൻ മുബാറക് ജാഥാ ക്യാപ്റ്റനും കേന്ദ്ര കമ്മിറ്റിയംഗം അഞ്ചുകൃഷ്ണ വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയറ്റംഗം ടോണി കുര്യാക്കോസ് മാനേജറുമാകും.
ദീപശിഖ ജാഥ 17ന് എറണാകുളം മഹാരാജാസ് കോളേജിൽ രക്തസാക്ഷി അഭിമന്യു സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കും. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം കെ വി അനുരാഗ് ജാഥാ ക്യാപ്റ്റനും കേന്ദ്ര കമ്മിറ്റിയംഗം വി വിചിത്ര വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവ് മഹേന്ദ്രൻ മാനേജറുമാകും. കൊടിമര ജാഥ 18ന് സജിൻ ഷാഹുലിന്റെ സ്മ-ൃതി കുടീരത്തിൽനിന്ന് ആരംഭിക്കും.
എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എ എ അക്ഷയ് ജാഥാ ക്യാപ്റ്റനും കേന്ദ്ര കമ്മിറ്റിയംഗം സെറീന സലാം വൈസ് ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയറ്റംഗം ബിപിൻരാജ് പായം മാനേജറുമാകും.









0 comments