കേരളയിൽ എസ്എഫ്ഐക്ക് വിജയത്തുടക്കം: 42 കോളേജുകളിൽ എതിരില്ല
തിരുവനന്തപുരം: കേരള സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നോമിനേഷൻ പ്രക്രിയ പൂർത്തീകരിക്കുമ്പോൾ എസ്എഫ്ഐക്ക് ഉജ്വല മുന്നേറ്റം. തെരഞ്ഞെടുപ്പ് നോമിനേഷൻ പ്രക്രിയ നടന്ന 79 കോളേജുകളിൽ 42 കോളേജുകളിലും എസ്എഫ്ഐക്ക് വിജയം. "നിഷ്‌പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാർഥിത്വം", എന്ന മുദ്രവാക്യമുയർത്തിപിടിച്ചാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
തിരുവനന്തപുരം ജില്ലയിൽ തിരഞ്ഞെടുപ്പ് നോമിനേഷൻ പൂർത്തീകരിച്ച 37 കോളേജുകളിൽ 19 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. ഗവൺമെന്റ് ആർട്സ് കോളേജ്, ഗവൺമെന്റ് സംസ്കൃത കോളേജ്, കിറ്റ്സ് കോളേജ്, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്, കാര്യവട്ടം ഗവൺമെന്റ് കോളേജ്, ചെമ്പഴന്തി എസ് എൻ കോളേജ്, എംഎംഎസ്, മദർ തെരേസ കോളേജ്, ശ്രീ സരസ്വതി തിരുനാൾ സംഗീത കോളേജ്, ആർപിഎം, ശ്രീ ശങ്കരാ വിദ്യാപീഠം, മുളയറ കോളേജ്, കുളത്തൂർ കോളേജിൽ, ധനുവച്ചപുരം ഐ എസ് ആർ ഡി, തൈക്കാട് ബി എഡ് കോളേജ്, എസ് എൻ സെൽഫ് ഫിനാൻസിംഗ് കോളേജ് ചെമ്പഴന്തി, വൈറ്റ് മെമ്മോറിയൽ കോളേജ്, വിഗ്യാൻ കോളേജ്, എന്നിവിടങ്ങളിൽ വിജയിച്ചു.
കൊല്ലം ജില്ലയിൽ നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ 19 കോളേജുകളിൽ 10 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു.
എസ് എൻ കോളേജ് (കൊല്ലം), എസ് എൻ വനിതാ കോളജ് (കൊല്ലം), എസ് എൻ കോളേജ് (ചാത്തന്നൂർ), ബിജെഎം ഗവ. കോളേജ് (ചവറ), എൻഎസ്എസ് കോളേജ് (നിലമേൽ),ടികെഎം ആർട്സ് ആൻഡ് സയൻസ് (കൊല്ലം), എംഎംഎൻഎസ്എസ് കോളേജ്(കൊട്ടിയം), എൻഎസ്എസ് ലോ കോളജ് (കൊട്ടിയം), സെൻ്റ് ജോൺസ് കോളേജ് (അഞ്ചൽ), അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് (പത്തനാപുരം) എന്നിവിടങ്ങളിൽ എസ്എഫ്ഐക്ക് ജയം.
തെരഞ്ഞെടുപ്പ് നോമിനേഷൻ പൂർത്തീകരിച്ചപ്പോൾ ആലപ്പുഴ ജില്ലയിലെ 19 കോളേജുകളിൽ പതിനാറിലും എസ്എഫ്ഐക്ക് വിജയം. ജില്ലയിലെ 19 കോളേജുകളിൽ 13 കോളേജുകളിലും എസ്എഫ്ഐ വിജയം നേടി. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കെഎസ്‌യു യൂണിയൻ ഭരിച്ചിരുന്ന അമ്പലപ്പുഴ ഗവൺമെന്റ് ആർട്സ് കോളേജ്, ഐഎച്ച്ആർഡി മാവേലിക്കര കോളേജ് എന്നിവ എസ്എഫ്ഐ തിരിച്ചുപിടിച്ചു.
ആലപ്പുഴ എസ്‍ഡി കോളേജ് (ചേർത്തല) എൻഎസ്എസ് കോളേജ് (ചേർത്തല) എസ് എൻ കോളേജ്, ബിഷപ്പ് മോർ കോളേജ് (മാവേലിക്കര), ക്രിസ്ത്യൻ കോളേജ് ചെങ്ങന്നൂർ, ഐഎച്ച്ആർഡി പെരിശ്ശേരി, ഐഎച്ച്ആർഡി കാർത്തികപ്പള്ളി, മാർ ഇവാനിയോസ് മാവേലിക്കര, ടി കെ എം കോളേജ് നങ്ങ്യാർകുളങ്ങര, എസ് എൻ കോളേജ് ആല, അയ്യപ്പ കോളേജ് ചെങ്ങന്നൂർ, രാജാ രവിവർമ്മ ഫൈൻ ആർട്സ് കോളേജ് മാവേലിക്കര, ചേർത്തല ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ജിക്ലാര്‍ ലോ കോളേജ് കായംകുളം എന്നവിടങ്ങളിലും എസ്എഫ്ഐ വിജയിച്ചു.









0 comments