എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനം: സെമിനാറുകൾക്ക് നാളെ തുടക്കം

sfi
വെബ് ഡെസ്ക്

Published on May 23, 2025, 12:44 PM | 1 min read

കോഴിക്കോട്: എസ്എഫ്ഐ 18-ാമത് അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാ​ഗമായി സംഘടിപ്പിക്കുന്ന സെമിനാറുകൾക്ക് നാളെ തുടക്കമാകും. മാധ്യമങ്ങളുടെ രാഷ്ട്രീയമെന്ന വിഷയത്തിൽ മാധ്യമപ്രവർത്തകൻ ടി എം ഹർഷൻ, എം വിജിൻ എംഎൽഎ, എസ് കെ സജീഷ് എന്നിവർ സംസാരിക്കും. വടകര സാംസ്കാരിക ചത്വരത്തിൽ വൈകുന്നേരം മൂന്നിനാണ് പരിപാടി.


തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വിഷയങ്ങളിലായി ഏരിയാ തലത്തിൽ സെമിനാറുകൾ നടക്കും. പുത്തലത്ത് ദിനേശൻ, എം സ്വരാജ്, കെ കെ രാഗേഷ്, പി കെ ബിജു, എ എ റഹിം, ടി വി രാജേഷ്, വി കെ സനോജ്, ജെയ്ക് സി തോമസ്, പ്രൊഫ. സി രവീന്ദ്രനാഥ്, പി എം ആർഷോ എന്നിവർ പങ്കെടുക്കും.


ജൂൺ 27 മുതൽ 30 വരെ കോഴിക്കോട്ട് നടക്കുന്ന എസ്എഫ്ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാ​ഗമായി വിപലുമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. 1001 അംഗ സംഘാടകസമിതി രൂപീകരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home