എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനം: പതാകദിനം ഇന്ന്

കോഴിക്കോട്: എസ്എഫ്ഐ 18-ാം അഖിലേന്ത്യാ സമ്മേളനത്തിന്റെ പതാകദിനം വെള്ളിയാഴ്ച രാജ്യവ്യാപകമായി ആചരിക്കും. മുഴുവൻ കലാലയങ്ങളിലും സംഘടനാ കേന്ദ്രങ്ങളിലും പ്രവർത്തകർ പതാക ഉയർത്തും. 27, 28, 29, 30 തീയതികളിൽ കോഴിക്കോട്ടാണ് സമ്മേളനം. രണ്ടാം തവണയാണ് കോഴിക്കോട് എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന് ആതിഥ്യമരുളുന്നത്.
പ്രതിനിധി സമ്മേളനം 27ന് രാവിലെ 10ന് മാധ്യമ പ്രവർത്തകൻ ശശികുമാറും തിയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ എം കെ റൈനയും ചേർന്ന് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം 30ന് പകൽ 11ന് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.









0 comments