സ്‌കൂൾ വാർഷികം പ്രവൃത്തിദിനത്തിൽ വേണ്ട

child commission
വെബ് ഡെസ്ക്

Published on May 04, 2025, 12:00 AM | 1 min read

തിരുവനന്തപുരം : സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്തരുതെന്ന്‌ ബാലാവകാശ കമീഷൻ ചെയർപേഴ്‌സൺ കെ വി മനോജ്കുമാർ നിർദേശിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയിൽ ക്രമീകരിക്കണം. സ്‌കൂൾ പ്രവർത്തനങ്ങളെയും ക്ലാസിനെയും ബാധിക്കാൻ പാടില്ല. സർക്കാരിതര ഏജൻസികളും ക്ലബ്ബുകളും വിവിധ സംഘടനകളും സ്‌കൂൾ അവധി ദിവസങ്ങളിൽ മാത്രമേ ഇത്തരം പ്രവർത്തനം സംഘടിപ്പിക്കാവു.

പഠനത്തോടൊപ്പം കലാ-കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത് കുട്ടിയുടെ അവകാശമാണ്. കുട്ടികൾക്ക് സമ്മർദമോ തടസ്സങ്ങളോ ഇല്ലാതെ പങ്കെടുക്കാൻ കഴിയണം. സ്‌കൂൾ വാർഷികം രാത്രി വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികൾക്ക് മേക്കപ്പിട്ട് കുട്ടികൾ ഒരുപാട്‌ സമയം കാത്തിരിക്കേണ്ടി വരുന്നതായും കാണിച്ച്‌ റിട്ട. അധ്യാപിക കമീഷന്‌ നൽകിയ പരാതിയിന്മേലാണ് ഉത്തരവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home