Deshabhimani

എസ്‌എടി ആശുപത്രിയിൽ ​ഗുരുതര വീഴ്ച: പോക്സോ കേസ് അതിജീവിതയെ കാണാതായി

SAT.
വെബ് ഡെസ്ക്

Published on Nov 09, 2026, 10:07 AM | 1 min read

തിരുവനന്തപുരം: എസ്‌എടി ആശുപത്രിയിൽ വൻ സുരക്ഷാവീഴ്ച. പോക്സോ കേസിലെ അതിജീവിതയും ഗർഭിണിയുമായ 15 വയസുകാരിയെ ആശുപത്രിയിൽ നിന്ന് കാണാതായി. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്.


പെൺകുട്ടി ആശുപത്രിയിൽ നിന്ന് പുറത്തുപോയത് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ പൊലീസ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഗർഭിണിയായ കുട്ടിക്ക് ആവശ്യമായ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്നാണ് ആരോപണം.


സംഭവം പുറത്തറിയാതിരിക്കാൻ ശ്രമം നടന്നതായും ആരോപണമുണ്ട്. അതേസമയം, മെഡിക്കൽ കോളജ് സിഐയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home