print edition അന്നദാനമായി സദ്യ ; സ്വാഗതാർഹ തീരുമാനമെന്ന് നടൻ സന്തോഷ് കീഴാറ്റൂർ

ശബരിമല
ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് അന്നദാനമായി ഉച്ചയ്‌ക്ക് സദ്യ കൊടുക്കുമെന്ന ദേവസ്വം ബോർഡ് തീരുമാനം ഏറെ സ്വാഗതാർഹമാണെന്ന് നടൻ സന്തോഷ് കീഴാറ്റൂർ. ശബരിമലയിൽ ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു നടൻ. വളരെ കഷ്‌ടത അനുഭവിച്ച് വരുന്ന തീർഥാടകർക്ക് വയറുനിറയെ രുചികരമായ സദ്യ നൽകുമെന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്.
സീസൺ തുടക്കത്തിൽ വാർത്തകൾ കണ്ടപ്പോൾ അൽപ്പം പരിഭ്രാന്തിയുണ്ടായിരുന്നു. എന്നാൽ ഇവിടെ എല്ലാം സാധാരണഗതിയിൽ ഒഴുകുകയാണ്. പൊലീസും ദേവസ്വം ബോർഡും എല്ലാവിധ സൗകര്യങ്ങളും തീർഥാടകർക്ക് നൽകുന്നുണ്ട്. തീർഥാടകരും ഇൗ പൂങ്കാവനം മലിനമാക്കാതെ നോക്കണം. പമ്പയിൽ കറുത്ത വസ്‌ത്രങ്ങൾ എറിയുന്നത് ഇന്നു കണ്ടു, ഇതു ശരിയല്ല. ഓരോ തീർഥാടകനും ശുചിത്വവും ഉത്തരവാദിത്വവും കാണിക്കണമെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.









0 comments